Saturday, August 15, 2009

സീമന്തരേഖ

സീമന്തരേഖ

നിയമപരമായി വിവാഹമോചനം നേടിയ ശേഷവും തുടര്‍ച്ചയായി സീമന്തരേഖ വരച്ചു മാത്രം ഓഫീസില്‍ പോകന്ന എനിക്ക്‌ കണ്ടു പരിചയമുള്ള സ്‌ത്രീയോട്‌ ഒരിക്കല്‍ ഒരു ബസ്‌ യാത്രക്കിടയില്‍ സാഹചര്യം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു." ചേച്ചി...... ഡൈവോഴ്‌സ്‌ കഴിഞ്ഞിട്ടും ചേച്ചിയെന്തിനാ സീമന്ത രേഖ വരക്കുന്നത്‌" ?"അതിനെന്താ..."? അവര്‍ ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി."സീമന്തരേഖ വരക്കുന്നത്‌ ഭര്‍ത്താവിനു വേണ്ടിയല്ലേ...."?"എന്നാരു പറഞ്ഞു "?ഞാന്‍ എന്റെ മനസ്സിലെ പുരുഷനുവേണ്ടിയാണ്‌ ഇതു വരക്കുന്നത്‌ " അവര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു

സീമന്തരേഖക്ക്‌ അങ്ങനേയും ഒരര്‍ത്ഥമുണ്ടോ എന്ന്‌ മനസ്സില്‍ ചോദിച്ച്‌ ഞാന്‍ മിണ്ടാതിരുന്നു.

11 comments:

മാണിക്യം said...

വിനയ
ആ സ്ത്രീ പറഞ്ഞതില്‍ കാര്യമുണ്ട്
"ഞാന്‍ എന്റെ മനസ്സിലെ പുരുഷനു
വേണ്ടിയാണ്‌ ഇതു വരക്കുന്നത്‌ "

വിവാഹമോചനം വേണ്ടി വന്നിരിക്കാം അതു സഹചര്യത്തിന്റെയോ അല്ലങ്കില്‍ ആശയപരമായ വിയോജിപ്പിന്റെയോ അല്ലങ്കില്‍ കുടുംബക്കരുടെ ഇടപെടലൊ എന്തും ആവാം..

എന്നാലും അവരുടെ മനസ്സിലെ പുരുഷന്‍ മായുന്നില്ലാ സീമന്തരേഖയില്‍ സിന്തൂരം ചാര്‍‌ത്തി അയാളുടെ ആയുരാരോഗ്യതതിനും യശസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാവും അവര്‍...

എന്തായാലും നല്ല ചോദ്യം അതിലും നല്ല ഉത്തരം :)

said...

സീമന്തരേഖയില്‍ സിന്തൂരം ചാര്‍ത്തിയിരുന്ന ഒരു വിധവയെയും എനിക്ക് അടുത്തറിയാം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ചു, കഷ്ടപ്പാടില്‍ തനിച്ചാക്കി ആത്മഹത്യ ചെയ്ത ഭര്‍ത്താവിനു വേണ്ടി, അയാള്‍ എന്റെ മനസ്സില്‍ ജീവിക്കുന്നു എന്നു പറഞ്ഞാണ് അവര്‍ അത് ചെയ്തത്..
ഇവരെ തനിച്ചാക്കി പോയ പുരുഷന്മാര്‍ ഒരു നിമിഷം ഈ സ്ത്രീഹൃദയങ്ങളെ അറിഞ്ഞിരുന്നുവെങ്കില്‍......!!

ആര്‍ ഡി ദുര്‍ഗാദേവി said...

വിനയ പറഞ്ഞത്‌ ഒരു വിപ്ലവമാണ്... പക്ഷെ അത് പകര്‍ത്തി എഴുതിയ ലേഖിക വിനയയെ ഒരു ബുദ്ധി ശൂന്യയെന്നു വിലയിരുത്താനുള്ള അവസരമാണ് ഉണ്ടാക്കിയത്... പരസ്പര ബന്ധമില്ലാത്ത യുക്തിയില്ലാത്ത എഴുത്തുകള്‍ അവരെയല്ല മറിച്ചുവിനയയെ ആണ് അപഹാസ്യയാക്കുന്നത്. ഉറച്ച നിലപാടുകള്‍ ആര്ക്കും എടുക്കാം.. പക്ഷെ അതിനെ ഇങ്ങനെ ദുര്‍ബലമാക്കുന്നവര്‍ പകര്‍ത്തിയെഴുതുമ്പോള്‍... വിനയ കണ്ടിരുന്നോ ആ പത്രം... അതില്‍ ഹൈലൈറ്റ്‌ ചെയ്തത് വായിക്കുന്ന ഏതൊരാള്‍ക്കും വിനയയുടെ ഉറച്ച ആശയമല്ല മറിച്ചു ആശയക്കുഴപ്പമാണ് സമ്മാനിക്കുക... ഇനിയെങ്കിലും നമ്മെ പകര്തിയെഴുതുന്നവരെ ശ്രദ്ധിക്കുക. നമ്മളെ വിഡ്ഢിയായി ചിത്രീകരിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. കാരണം വിനയ മുന്നോട്ടു വയ്ക്കുന്ന ഒരു നിലപാടുണ്ട്. അതിനെ കൂടിയാണ് വിനയയുടെ വാക്കുകള്‍ ബാധിക്കുന്നത്.

VINAYA N.A said...

മാണിക്യം ചേച്ചിയും ചക്കിമോളുടെ അമ്മയും പറഞ്ഞതുപോലല്ല ഇത്‌ പല പ്രാവശ്യം അവര്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയതാണ്‌. "സാറേ ....... ഈ നാണം കെട്ട മനുഷ്യന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും പറഞ്ഞ്‌ ഒരിക്കല്‍ അവര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിപ്പോകുന്നത്‌ നേരില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. എന്റെടുക്കലെത്താത്ത ഒരു പ്രശ്‌നമായതുകൊണ്ട്‌ കൂടുതല്‍ അന്യേഷിച്ചില്ലെന്നു മാത്രം.എന്തായാലും അത്രക്കേറെ അധിക്ഷേപിച്ച ഒരു പുരുഷനെത്തന്നെ വീണ്ടും അവര്‍ മനസിലേറ്റില്ല എന്നത്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകും .ഡൈവോഴ്‌സിനായി അനവധികാലം കോടതി കയറിതായും എനിക്കറിയാം.

അനില്‍@ബ്ലോഗ് // anil said...

അതു ചുമ്മാ ഒരു സ്റ്റൈലിനു വേണ്ടി വരക്കുന്നതായിരിക്കും,വിനയ.

സ്ഥിരമായി വരച്ചു വന്നിരുന്ന ഒന്ന് പെട്ടന്നു നിര്‍ത്താനുള്ള വിഷമം,അതുമല്ലെങ്കില്‍ അതിന് വലിയ പ്രസക്തിയൊന്നുമില്ലെന്ന തിരിച്ചറിവ്. അല്ലാതെ മനസ്സിലെ പുരുഷനു വേണ്ടി സീമന്ത രേഖവരക്കാന്‍ പോവാണെങ്കില്‍ അണിഞ്ഞൊരുങ്ങുന്ന അവിവാഹിതകളും വരക്കണമല്ലോ, വരാന്‍ പോകുന്ന ആ പുരുഷന്റെ ആരോഗ്യത്തിനു വേണ്ടി.

രാജേശ്വരി said...

മനസ്സിലെ പുരുഷന്‍ എന്ന് പറയുമ്പോ പഴയ ഭര്‍ത്താവ് ആകണം എന്നില്ലല്ലോ..
അവരുടെ സങ്കല്പത്തിലുള്ള ജീവിത പങ്കാളിക്ക് വേണ്ടി ചെയ്യുന്നതാവാം. എന്തായാലും അവരുടെ ഇഷ്ടം.

Dr.jishnu chandran said...

nallath........

Anonymous said...

ഈശ്വരാ ഓരോ ഇഷ്ടങ്ങളെ!!!!

mini//മിനി said...

ഞാന്‍ രണ്ടു മക്കളുടെ അമ്മയും ഒരു മകളുടെ അമ്മുമ്മയും ആയ ‘നല്ല ഒരു’ ഭര്‍ത്താവുള്ള റിട്ടയേര്‍ഡ് ടീച്ചറാണ്. ഈ സീമന്തരേഖ പോയിട്ട് ചിലപ്പോള്‍ തിരക്കിനിടയില്‍ പൊട്ടുതൊടാതെയും താലിമാല അണിയാതെയും സ്ക്കൂളില്‍ പോയിട്ടുണ്ട്. പൊട്ടിലും താലിയിലുമാണോ ഭര്‍ത്താവിന്റെ മഹത്വം എന്ന് ഞാന്‍ മറ്റുള്ളവരോട് ചോദിക്കാറുണ്ട്. പിന്നെ ഏതാനും വര്‍ഷം മുന്‍പ് ഞങ്ങളുടെ സ്ക്കൂളില്‍ പത്ത് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ഈ സീമന്തരേഖ വളരെ വലുതായി അണിഞ്ഞത്. എല്ലാവരും ഭര്‍തൃമതികളാണ്. എന്നാല്‍ സീമന്തരേഖ അണിഞ്ഞവളുടെ ഭര്‍ത്താവ് അവളുമായി പിണങ്ങി ഡൈവോഴ്‌സിന് നോട്ടീസ് കൊടുത്തിരിക്കയാണ്. മക്കളില്ല. പാവം പെട്ടെന്ന് കേന്‍സര്‍ വന്നു മരിച്ചു. ഡൈവോഴ്സ് ശരിയാവാത്തതു കൊണ്ട് എല്ലാ ആനുകൂല്യവും അയാള്‍ കൈപ്പറ്റി. അയാളുടെ രണ്ടാം ഭാര്യ കൂടിയായ ടീച്ചര്‍ (ആദ്യഭാര്യ ആത്മഹത്യ ചെയ്തു)എന്തിനാണ് ഈ സീമന്തകുങ്കുമം അണിഞ്ഞത് എന്ന് മറ്റുള്ളവര്‍ ചോദിച്ചാല്‍ പറയും ‘ഡൈവോഴ്‌സിന് കൊടുത്താലും അങ്ങേര് നന്നായി തിരിച്ച്‌വന്ന് അവരെ സ്വീകരിക്കും എന്ന്’. നല്ല മനസ്സ് ഇല്ലെങ്കില്‍ എന്തിനീ കുങ്കുമം? വിനയ നന്നായിട്ടുണ്ട്.

VINAYA N.A said...

എല്ലാവര്‍ക്കും നന്ദി

ടോട്ടോചാന്‍ said...

ഇതിന്റെ ആവശ്യമെന്താ? വിവാഹം കഴിഞ്ഞ രണ്ടുകൂട്ടരും ഇടുന്നതാണെങ്കില്‍ അതിനൊരു രസമുണ്ട്. പക്ഷേ ഇവിടെ അങ്ങിനെ അല്ലല്ലോ....
ഇതും ഒരു പക്ഷപാതപരമായ രീതിയാണെന്നേ എനിക്ക് പറയാന്‍ കഴിയൂ...