Thursday, February 5, 2009

ആഹ്ലാദിക്കാന്‍ അവകാശമില്ലാത്ത വിജയിച്ച സ്ഥാനാര്‍ത്ഥി

ആഹ്ലാദിക്കാന്‍ അവകാശമില്ലാത്ത വിജയിച്ച സ്ഥാനാര്‍ത്ഥി

പടിഞ്ഞാറത്തറ സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ 2005 വര്‍ഷത്തെ ഇലക്ഷനോടനുബന്ധിച്ച്‌ കാലത്ത്‌ ആറു മണിക്കു മുമ്പേ ഞങ്ങള്‍ ഡ്യൂട്ടിക്കായി പടിഞ്ഞാറത്തറ സ്‌ക്കൂളിലെത്തി.ഏഴു സീറ്റുകളിലേക്കായിരുന്നു മത്സരം.അതിലൊരു സീറ്റ്‌ സ്‌ത്രീ റിസര്‍വ്വേഷനായിരുന്നു.(ബാക്കിയെല്ലാം തര്‍ക്കമില്ലാത്ത വിധം പുരുഷ റിസര്‍വ്വേഷനും.) ഏകദേശം അഞ്ചര മണിയോടെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും എല്ലാം കഴിഞ്ഞു.സ്‌ത്രീ സംവരണ സീറ്റില്‍ വിജയിച്ചത്‌ ഒരു മുസ്ലീം സ്‌ത്രീയായിരുന്നു.ആറു മണിയോടെ തുറന്ന ജീപ്പില്‍ ആഹ്ലാദപ്രകടനത്തിനായി വിജയികള്‍ ഇറങ്ങി.ഇലക്ഷന്‍ നടന്ന സ്‌ക്കൂളില്‍ നിന്നും പത്തു സ്റ്റെപ്പോളം ഇറങ്ങി വേണം റോഡിലെത്താന്‍.വിജയികള്‍ ഒറ്റ നിരയായി ഒരുമിച്ച്‌ തോഴോട്ടിറങ്ങി.അവരെക്കാത്ത്‌ വിജയ ഹാരവുമായി അനുയായികള്‍ ആവേശോജ്വലമായ മുദ്രാവാക്യങ്ങളുമായി സ്‌റ്റെപ്പിനോടു ചേര്‍ന്ന്‌ റോട്ടില്‍ നില്‍ക്കുന്നു.റോഡിലേക്കിറങ്ങുന്ന വിജയികള്‍ അനുയായികളില്‍ നിന്നും ഹാരമേറ്റു വാങ്ങുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷവും അനുഭൂതിയും മറ്റുള്ളവരിലേക്കും ആനന്ദം പകരുന്നതായിരുന്നു.

എവിടെപ്പോയി നമ്മുടെ സ്‌ത്രീ മെമ്പര്‍....?എന്റെ കണ്ണുകള്‍ സംവരണാധികാരിയെ തിരഞ്ഞു.ഏറെ കഷ്ടപ്പെട്ട്‌ ജയിച്ച ആ ആഹ്ലാദം പങ്കു വെക്കാനോ ആരാധകരുടെ അനുമോദനങ്ങള്‍ ഏറ്റു വാങ്ങാനോ നില്‌ക്കാതെ അവരെവിടെപ്പോയി.....? എന്റെ അടുത്തു നിന്നിരുന്ന ഒരു പ്രവര്‍ത്തകനോടായി ഞാന്‍ ചോദിച്ചു.."എവിടെപ്പോയി നമ്മുടെ വനിതാ മെമ്പര്‍ ?""ഓ........ അവരു പോയി സമയം സന്ധ്യയായില്ലേ ? അയാള്‍ സഹതാപം രേഖപ്പെടുത്തി.

എനിക്ക്‌ പൊട്ടിച്ചിരിക്കാന്‍ തോന്നി. തനിക്കര്‍ഹതപ്പെട്ട വിജയം പോലും ആഘോഷിക്കാനാകാതെ കെട്ട്യോനും കുട്ട്യോള്‍ക്കും കഞ്ഞി വെച്ചു കൊടുക്കാനും വീട്ടുകാരുടെ മുന്നില്‍ നല്ല പെണ്ണു ചമയാനും സ്‌ത്രീ സഹിക്കുന്ന ഈ കാണിച്ചു കൂട്ടല്‍ ത്യാഗം എന്തുകൊണ്ടും പരിഹാസമര്‍ഹിക്കുന്നതു തന്നെ

3 comments:

Rejeesh Sanathanan said...

ഈ നാട്ടില്‍ കൊച്ചു പെണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല എന്ന കാര്യം മറക്കരുത്.....

കുടുംബത്തിന്‍റെ ഭദ്രത എന്നത് അത്ര വിലകുറഞ്ഞ കാര്യമാണോ??

അനില്‍@ബ്ലോഗ് // anil said...

"തനിക്കര്‍ഹതപ്പെട്ട വിജയം പോലും ആഘോഷിക്കാനാകാതെ കെട്ട്യോനും കുട്ട്യോള്‍ക്കും കഞ്ഞി വെച്ചു കൊടുക്കാനും വീട്ടുകാരുടെ മുന്നില്‍ നല്ല പെണ്ണു ചമയാനും സ്‌ത്രീ സഹിക്കുന്ന ഈ കാണിച്ചു കൂട്ടല്‍ ത്യാഗം എന്തുകൊണ്ടും പരിഹാസമര്‍ഹിക്കുന്നതു തന്നെ."

കല്യാണം കഴിക്കുന്നതേ ഒരു തെറ്റാണ്. സ്വതന്ത്രരായി നടക്കുന്നതാണ് സുഖം.

Anonymous said...

സത്യം